FLASH NEWS

'രാജ്യ വിരുദ്ധർക്ക് ' തിരിച്ചടി : പന്നു വധശ്രമക്കേസ് ഇന്ത്യ–യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് യു.എസ് അംബാസഡർ

WEB TEAM
May 15,2024 09:07 AM IST

ന്യൂഡെൽഹി :  ഖാലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിൻ്റെ മരണം ഭാരതത്തിന് എതിരായി തിരിച്ചു വിടാൻ ശ്രമിച്ചവർക്ക് തിരിച്ചടി.

ഈ കേസ് ഇന്ത്യ–യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി വ്യക്തമാക്കി.''വിവാഹ ബന്ധത്തിലെ അനിവാര്യമായ ചില തർക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാകുന്നതു പോലെയാണ് ഈ വിഷയം. ഇത് ഒരിക്കലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല'' - ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ എറിക് ഗാർസെറ്റി പ്രതികരിച്ചു.‘‘പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നത്. ഇതൊന്നും ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളെ ഒരുദിവസം പോലും ബാധിച്ചിട്ടില്ല. ഈ ബന്ധം നല്ലരീതിയിൽ മുന്നോട്ടു പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതെല്ലാകാലത്തും അങ്ങനെ തന്നെ നിലനിൽക്കും.’’– ഗാർസെറ്റി വ്യക്തമാക്കി.

വിദേശമണ്ണിൽ ഖാലിസ്ഥാൻ അനുകൂല ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും  ഗാർസെറ്റി കൃത്യമായ മറുപടി നൽകി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.